കൊച്ചി: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ അവകാശം ഭേദഗതി വരുത്തണമെന്നും പെട്രോളിയം ഉത്പ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുകയും അതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു.
പെട്രോൾ ഉത്പ്പന്നങ്ങളുടെ വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ യു.ഡി.എ.ഫ് ഭരണകാലത്ത് സർക്കാർ നടപ്പിലാക്കിയിട്ടുള്ള അധിക വാറ്റ് ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ജോസഫ് മണവാളൻ അദ്ധ്യക്ഷത വഹിച്ചു. ടോമി കുരിശു വീട്ടിൽ, ബേബി പുട്ടനാനി, സംസ്ഥാന ഭാരവാഹികളായ അഡ്വ.കെ.സി.വിൻസെന്റ്, അഡ്വ.ഷൈസൺ മാങ്കുഴ,ഡോ. ജോസ് പി.തോമസ് ഡോ. ദിനേശ് കർത്ത, അഡ്വ. ഡെൽഫിൻ ജോസ്, അഡ്വ. ജോജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |