കൊച്ചി: എച്ച്.ഐ.വി ബാധിതരായ 200 പേർക്ക് ഇന്നലെ കൊവിഡ് വാക്സിനേഷൻ നൽകി. എറണാകുളം ജനറൽ ആശുപത്രി എ. ആർ. ടി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എച്ച്. ഐ .വി ബാധിതർക്കായി ടി ഡി.എം ഹാളിൽ പ്രത്യേക ക്യാമ്പ് നടത്തുകയായിരുന്നു . രോഗ പ്രതിരോധശേഷി കുറഞ്ഞ വിഭാഗത്തിൽപെട്ട ഇവർക്ക് എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിലവിൽ 997 രോഗികൾ എ .ആർ. ടി സെന്ററിൽ നിന്ന് ചികിത്സ തേടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |