കൊച്ചി: ജില്ലാ കാൻസർ നിയന്ത്രണ പരിപാടിയുടെ രണ്ടാംഘട്ട മാർഗരേഖ ജില്ലാ ആസൂത്രണ സമിതി പുറത്തിറക്കി. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ കാൻസർ കണ്ടെത്താൻ അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ എത്തിച്ച് ഫലം നൽകുന്നതിനുമുള്ള സൗകര്യവും ഒരുക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിൽ 20 ലക്ഷം രൂപ വില വരുന്ന ബയോപ്സി പ്രോസസർ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |