SignIn
Kerala Kaumudi Online
Saturday, 27 April 2024 12.18 AM IST

ഇന്ധന ടാങ്കറുകൾ തെരുവിൽ തടയും

sdpi

കൊച്ചി: ഇന്ധന ടാങ്കറുകൾ ഇന്ന് തെരുവിൽ തടയുമെന്ന് എസ്.ഡി.പി.ഐ. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് സമരമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെട്രോൾ പമ്പുകൾ നികുതി പിരിവ് കേന്ദ്രങ്ങളാക്കി മാറ്റി സമാനതയില്ലാത്ത ഔദ്യോഗിക കൊള്ളയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. സാമ്പ്രദായിക സമരമുറകൾ കൊണ്ട് ജനങ്ങളുടെ വികാരമോ പ്രശ്നങ്ങളോ അധികാരികളുടെ കർണപടങ്ങളിലെത്തുന്നില്ല. ഈ തിരിച്ചറിവിൽ നിന്നാണ് ടാങ്കറുകൾ തടയാൻ തീരുമാനിച്ചത്. ഇരുമ്പനം ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമരം നടക്കും. ലത്തീഫ് കോമ്പാറ, ഷാനവാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SDPI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.