കൊച്ചി: കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കുട്ടമ്പുഴ കുള്ളൻ (പെരിയാർ പശു )സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് കോടനാട് മാർ ഔഗൻ ഹൈസ്കൂളിൽ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. കുട്ടമ്പുഴ പഞ്ചായത്തിൽ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന പശുവാണ് കുട്ടമ്പുഴ കുള്ളൻ. രോഗപ്രതിരോധശേഷിയും ഏത് തരം കാലാവസ്ഥയോടും ഇണങ്ങുവാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്, കുട്ടമ്പുഴ കുള്ളൻപശു പരിപാലന സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. എൽദോസ് കുന്നപ്പിളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |