കൊച്ചി: കൊച്ചി റിഫൈനറി സ്വകാര്യവത്ക്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി റിഫൈനറി സംരക്ഷണ സമിതി രൂപീകരിച്ചു. ബെന്നി ബെഹനാൻ എം.പി. (ചെയർമാൻ), കെ. ചന്ദ്രൻപിള്ള (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. എം.പിമാരായ എളമരം കരിം, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, സി.എൻ. മോഹനൻ, പി. രാജു, എസ്. ശർമ്മ, ഡൊമനിക് പ്രസന്റേഷൻ, എസ്. മധുകുമാർ എന്നിവർ രക്ഷാധികാരികളാണ്. ആഗസ്റ്റ് 5ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ റിഫൈനറി സംരക്ഷണകവചം സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |