SignIn
Kerala Kaumudi Online
Friday, 26 April 2024 9.25 PM IST

പ്രിയദർശിനിക്ക് ഇത് മിന്നുംജയം

priya-darsini

ചോറ്റാനിക്കര: ചോറ്റാനിക്കര സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിനിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. തിരുവണ്ണാമലയിൽ നിന്നും എത്തി ചോറ്റാനിക്കരയിൽ താമസമാക്കിയ നിർമ്മാണ തൊഴിലാളിയായ ഗോപാൽ - മാരിയമ്മാൾ ദമ്പതികളുടെ മകൾ ജി. പ്രിയദർശിനിയാണ് മികച്ച വിജയം നേടി സ്കൂളിന്റെ അഭിമാനമായത്. തമിഴ്നാട്ടിൽ പഠിച്ചിരുന്ന പ്രിയദർശിനി രണ്ടു വർഷം മുൻപാണ് ഇവിടെ ഒൻപതാം ക്ലാസ്സിൽ ചേർന്നത്. അദ്ധ്യാപകരും സഹപാഠികളും കഠിനശ്രമം നടത്തിയാണ് പ്രിയദർശിനിയെ മലയാളം പഠിപ്പിച്ചത്. അനുജത്തി ജനനി ഇവിടെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.