കൊച്ചി : സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖലാ കമ്മിറ്റി ടി.ജെ.വിനോദ് എം.എൽ.എയ്ക്ക് നിവേദനം നൽകി. ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടുക്ക് ആരംഭിച്ച ശ്രദ്ധക്ഷണിക്കൽ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം മേഖലാ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകിയത്. ജില്ല വൈസ് പ്രസിഡന്റ് എം.സി.പോൾസൻ, മേഖലാ സെക്രട്ടറി സുരേഷ് ഗോപി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് ജോസ്, യൂത്ത് വിംഗ് മേഖലാ വൈസ് പ്രസിഡന്റ് കെ .സി .സുനീഷ് , മേഖല കമ്മിറ്റി അംഗം നൗഫൽ തുടങ്ങിയവർ പങ്കെടുത്തു. വരുന്നനിയമ സഭ സമ്മേളനത്തിൽ ഇക്കാര്യം സഭയിൽ ഉന്നയിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |