കൊച്ചി: 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക പങ്കാളികളായി സ്പോർട്സ് ഫോർ ഓൾ (എസ്.എഫ്.എ) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) ആണ് ഇക്കാര്യം അറിയിച്ചത്. 2022 കോമൺവെൽത്ത് ഗെയിംസ്, 2022 ഏഷ്യൻ ഗെയിംസ് എന്നിവയിലും ഇന്ത്യൻ ടീമിന് സ്പോർട്സ് ഫോർ ഓൾ പിന്തുണയുണ്ടാവും. സാങ്കേതികവിദ്യയിലൂടെ ഓൺഗ്രൗണ്ട് മത്സരങ്ങളും കായിക വിദ്യാഭ്യാസവും പ്രാപ്തമാക്കുന്ന സമ്പൂർണ ഫിജിറ്റൽ പ്ലാറ്റ്ഫോമിന് എസ്.എഫ്.എ രൂപംനൽകിയിരുന്നു. മുൻ ദേശീയ നീന്തൽ പരിശീലകൻ റിഷികേശ് ജോഷി, വിശ്വാസ് ചോക്സി എന്നിവർ ചേർന്ന് 2015ലാണ് സ്പോർട്സ് ഫോർ ഓൾ സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |