കൊച്ചി: പ്രകൃതി ചികിത്സയുടെ പഞ്ചതന്ത്രങ്ങളിലൂടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെന്ന് എരുമപ്പെട്ടി ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് വെൽനസ് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ.അനീജ പറഞ്ഞു. കൊവിഡ് കാലത്ത് കൃത്യമായ ഭക്ഷണത്തിലൂടെയും വ്യായമത്തിലൂടെയും യോഗയിലൂടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വെബിനാറിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ എറണാകുളവും, നാഷണൽ ആയുഷ് മിഷനും, അക്വിനാസ് കോളേജും സംയുക്തമായാണ് വെബിനാർ സംഘടിപ്പിച്ചത്. ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ. സി. പോന്നുമോൻ, കോമേഴ്സ് വിഭാഗം മേധാവി അഖിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |