കൊച്ചി: ജില്ലയിൽ കൊവിഡ് രോഗികൾ പെരുകിയതോടെ നിരത്തുകളിലടക്കം പരിശോധന കടുപ്പിച്ച് പൊലീസ്. ഗ്രാമങ്ങളിലും നഗരങ്ങളിലും കൂടുതൽ ചെക്ക് പോയിന്റുകളിൽ പരിശോധന ശക്തമാക്കും. ടി.പി. നിരക്ക് അനുസരിച്ച് പ്രദേശങ്ങളെ അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് കൂടുതൽ സേനയെ വിന്യസിപ്പിക്കുന്നത്.
വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. പൊതുഗതാഗതം ഉണ്ടാകില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
കണ്ടെയ്ൻമെന്റ് സോണുകളാക്കിയ പ്രദേശങ്ങൾ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കും. കണ്ടെയ്മെന്റ് സോണുകളിലെ പരിശോധനയ്ക്ക് പൊലീസിനെ നിയോഗിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് റോഡിലിറങ്ങുന്നവർക്കെതിരെ പിഴയും നിയമനടപടിയും സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |