കൊച്ചി: സംസ്ഥാനത്തെ മികച്ച മത്സ്യകർഷകന് കുഫോസ് നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പ്രഥമപുരസ്കാരം പയ്യന്നൂർ സ്വദേശി ടി. പുരുഷോത്തമന് വൈസ് ചാൻസർ ഡോ.കെ. റിജി ജോൺ സമ്മാനിച്ചു. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. മൂന്ന് പതിറ്റാണ്ടായി മത്സ്യകൃഷി രംഗത്ത് സജീവമായ പുരുഷോത്തമൻ നൂതന ആശയങ്ങളിലൂടെ മലബാറിൽ മത്സ്യകൃഷി പ്രചരിപ്പിക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേരള അക്വാ ഫാർമേഴ്സ് അസോസിയേഷന്റെയും പയ്യന്നൂർ ആസ്ഥാനമായ അക്വാകൾച്ചർ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സ്ഥാപകനാണ്. രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ, ഡോ. ദേവിക പിള്ള, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |