SignIn
Kerala Kaumudi Online
Friday, 26 April 2024 7.37 PM IST

ചികിത്സാ സഹായം തേടുന്നു

jishnu

അങ്കമാലി: തെങ്ങിൽ നിന്ന് വീണ് നട്ടെല്ലിന് ഒടിവ് സംഭവിച്ച യുവാവും കുടുംബവും സുമനസുകളുടെ സഹായം തേടുന്നു. കറുകുറ്റി പഞ്ചായത്തിൽ മുന്നൂർപ്പിള്ളിയിൽ മഞ്ഞേലി രാജന്റെ മകൻ ജിഷ്ണുവിനാണ്(26) അപകടം സംഭവിച്ചത്. നട്ടെല്ലിന് ഒടിവും സുഷുമ്ന നാഡിക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്.വിവാഹിതനും മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞിന്റെ പിതാവാണ് ജിഷ്ണു. കൂലിപ്പണിക്കാരനായ ജിഷ്ണുവിന്റെ തുച്ഛമായ വരുമാനം ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ അടിയന്തരമായി ശസ്ത്രക്രിയ നടത്തിയതിന് അഞ്ചു ലക്ഷം രൂപ ചെലവായി. ഇനിയും ഏറെക്കാലം ചികിത്സ ആവശ്യമാണെന്നാണ് ചികിത്സിച്ച ഡോക്ടർ പറഞ്ഞത്.ജിഷ്ണുവിന്റെ ചികിത്സാ സഹായത്തിനായി പഞ്ചായത്തംഗം മേരി ആന്റണി ചെയർപേഴ്സനായി ചികിത്സാസഹായ നിധി ആരംഭിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക് പാലിശ്ശേരി ശാഖയിലെ ജിഷ്ണുവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കാവുന്നതാണ്. അക്കൗണ്ട് നമ്പർ: 588802010006323 ഐ.എഫ്.എസ്.സി കോഡ്- UBIN0558885 ഗൂഗിൾ പേ നമ്പർ- 7902726014.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HELP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.