പെരുമ്പാവൂർ: വിദ്യാഭ്യാസ - സാമൂഹ്യ ശാക്തീകരണ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ആഗസ്റ്റ് 7, 8 തീയ്യതികളിൽ ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ദേശീയ സെമിനാറിൽ കേരളത്തിന്റെ പ്രതിനിധിയായി ശ്രീനാരായണ എംപ്ളോയീസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ഓയിസ്ക ഇന്റർനാഷണൽ സെക്രട്ടറിയുമായ അച്ചുതൻ പ്രബന്ധം അവതരിപ്പിക്കും. വോയ്സ് ഒഫ് ഡിസേബിൾസ് സംസ്ഥാന ട്രഷററും സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് മെമ്പറും (സംസ്കൃതം) എടക്കനാട്ടുകാര ഗവ. ഓറിയൻറൽ ഹൈസ്കൂൾ അദ്ധ്യാപകനുമാണ് മണ്ണാർക്കാട് സ്വദേശിയായ അച്ചുതൻ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |