കൊച്ചി: കൂനമ്മാവ് സെന്റ് ജോസഫ് ബോയിസ് ഹോമിലെ തളിർ ഫാർമേഴ്സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൃക്ഷായുർവേദ വിധി പ്രകാരമുള്ള വളങ്ങളും വളക്കൂട്ടുകളും നിർമ്മിക്കുന്ന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനവും നിർമ്മാണ പരിശീലന പരിപാടിയും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി നിർവഹിച്ചു. ഹരിത കഷായം, ജീവാമൃതം, ഘന ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, ഘന ജീവാമൃത ലഡു എന്നിവയാണ് യൂണിറ്റിൽ നിർമ്മിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (ബി.പി.കെ.പി) ഭാഗമായാണ് യൂണിറ്റ് ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |