ചോറ്റാനിക്കര:ദേവസ്വം ബോർഡുകൾ പിരിച്ചു വിട്ട് ക്ഷേത്രഭരണം ഭക്ത ജനങ്ങളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ചോറ്റാനിക്കരയിൽ ധർണ നടത്തി.സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്റ്റൻ കെ.സുന്ദരം ധർണ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ഇ.ജി മനോജ് മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് പിരിച്ചു വിട്ട് ഭരണം ഭക്തജനങ്ങളെ ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന്റെ വികസനത്തിന് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അനുവദിച്ച അഞ്ചു കോടി രൂപ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കൊച്ചിൻ ദേവസ്വം ബോർഡിനാണെന്നും അദ്ദേഹം പറഞ്ഞു.വാസുദേവക്കുറുപ്പ് അദ്ധ്യക്ഷനായി.എസ്. സുധീർ,അനിൽ കുമാർ,പ്രകാശൻ തുണ്ടത്തിൽ കടവ്,ബിജു ചോറ്റാനിക്കര,സന്തോഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |