കൊച്ചി: കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യാ വ്യാപാരി വ്യവസായി കോൺഗ്രസ് സമരരംഗത്തേക്ക് ഇറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോയ് ഡാനിയൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന കമ്മിറ്റി നടത്തുന്ന ആദ്യസമരം നാളെ എറണാകുളം കളക്ടറേറ്റിന് മുന്നിൽ ആരംഭിക്കും. വ്യാപാരിദിനമായ ആഗസ്റ്റ് 9 വരെ വൈകിട്ട് രണ്ടു മുതൽ നാലുവരെ ധർണ നടത്തും. പ്രസിഡന്റ് ജോയ് ഡാനിയൽ ഉദ്ഘാടനം ചെയ്യും. തുറക്കാൻ അനുവദിച്ചില്ലെങ്കിൽ ഒമ്പതാം തീയതി മുതൽ കടകൾ തുറക്കും. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറം, ജന.സെക്രട്ടറി ഏലിയാസ് ജോസഫ്, വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |