ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ കൊവിഡ് ബ്ലോക്കിൽ കൊവിഡ് ഗർഭിണികളുടെ പ്രവേശനം ആരംഭിച്ചു. കൊവിഡ് ബ്ലോക്കിന്റെ മുകളിലത്തെ നിലയാണ് കൊവിഡ് ഗർഭിണികൾക്കായി സജ്ജമാക്കിയത്. ഗർഭിണികൾക്കായി ലേബർ റൂം, കൊവിഡ് രോഗികളുടെ അടിയന്തര ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്റർ,
എന്നിവയും സജ്ജമായി. കൊവിഡ് രോഗികൾക്കായുള്ള സർജറി വാർഡ്, നിരീക്ഷണ വാർഡ്, പ്രസവാനന്തര വാർഡ്, നവജാത ശിശുക്കളുടെ അടിയന്തിര പരിചരണ വിഭാഗം, ഗർഭിണികളുടെ വാർഡ് എന്നിവയും പൂർത്തിയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, നോഡൽ ഓഫീസർ ഡോ. സിറിൾ ജി. ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |