കൊച്ചി : ജില്ലയുടെ കൊവിഡ് ഗ്രാഫ് 2000ന് മേലെ തുടരുന്നു. ഇന്നലെ 2310 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കം വഴി 2267 പേർക്ക് രോഗം ബാധിച്ചു. 35 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് പേർ കേരളത്തിന് പുറത്തു നിന്ന് എത്തിയവരാണ്. 1353 പേർ രോഗ മുക്തി നേടി. 3769 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4473 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. ജില്ലയിൽ തൃക്കാക്കരയിലാണ് ഏറ്റവും കൂടുതൽ രോഗബാധ,73. കർശനനിർദേശം പുറത്തിറക്കിയെങ്കിലും ജില്ലയിൽ കാര്യമായ പൊലീസ് പരിശോധനകൾ ഉണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |