കൊച്ചി: ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ നേടാൻ നിർണായക പങ്കുവഹിച്ച ഗോൾകീപ്പറർ പി.ആർ. ശ്രീജേഷിന് ഒരുലക്ഷത്തിയൊന്ന് രൂപ ഉപഹാരമായി നൽകുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബാബു സുരേന്ദ്ര കുമാർ, വർക്കിംഗ് പ്രസിഡന്റ് എസ്.എസ്. മേനോൻ, ട്രഷറർ സന്തോഷ്, സീനിയർ വൈസ് പ്രസിഡന്റ് മോഹൻ ജി., വൈസ് പ്രസിഡന്റ് തങ്കൂർ സരസ്വതി അന്തർജനം, യുവജന പ്രസിഡന്റ് വിനയരാജ് കളരിക്കൽ, സെക്രട്ടറി സുരേഷ്, മഹിളാ വിഭാഗം പ്രസിഡന്റ് രമാദേവി നായർ, തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |