കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്ക് ചേന്ദമംഗലം കൈത്തറി, ഖാദി ഉത്പ്പന്നങ്ങളുടെ ഓണം വിപണനമേള സംഘടിപ്പിച്ചു. വെണ്ണല കണ്ണാട്ടു മന ശ്രീദേവി അന്തർജനത്തിന് 6700 രൂപയുടെ കൈത്തറി ഉത്പ്പന്നങ്ങൾ നൽകി എറണാകുളം ജില്ലാ സഹ.ജോ. രജിസ്ടാർ കെ.സജീവ് കർത്തയും കണയന്നൂർ അസി. രജിസ്ട്രാർ കെ.ശ്രീലേഖയും ചേർന്ന് വിപണന മേള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി.ഭരണസമിതി അംഗങ്ങളായ എസ്.മോഹൻദാസ്, കെ.ജി.സുരേന്ദ്രൻ, മിനി.കെ.നായർ, ഡെപ്യൂട്ടി രജിസ്ട്രാർ എൻ.വിജയകുമാർ, സെക്രട്ടറി എം.എൻ.ലാജി, ടി.എസ്.ഹരി എന്നിവർ സംസാരിച്ചു.
വെണ്ണല ബാങ്കിന്റെ 5 % സബ്സിഡി ഉൾപ്പെടെ 25% റിബേറ്റ് നൽകിയായിരുന്നു വില്പന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |