തൃക്കാക്കര: കവി ചെമ്മനം ചാക്കോയുടെ ഓർമ്മക്കായി തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയിട്ടുളള ചെമ്മനം സ്മാരക കവിത പുരസ്കാരം 2020 സമർപ്പണം മൂന്നാം ചരമ വാർഷിക ദിനമായ ഇന്ന് വൈകീട്ട് നാലുമണിക്ക് ഓൺലൈൻ അനുസ്മരണ സമ്മേളനത്തിൽ സമർപ്പിക്കും.ഡോ.ഇ.സന്ധ്യയുടെ അമ്മയുള്ളതിനാൽ എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.അൻപതിനായിരം രൂപയുടെ കാഷ് അവാർഡും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്കാരം. സമ്മേളനം സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്യും.സംസ്ഥാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ.നായർ അദ്ധ്യക്ഷത വഹിക്കും.എം.എൽ.എ പി.ടി തോമസ് ചെമ്മനം സ്മൃതി സന്ദേശം നൽകും.കാലടി സംസ്കൃത മുൻ വൈസ്ചാൻസിലർ ഡോ. എം.സി ദിലീപ്കുമാർ പുരസ്കാരധാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |