കൊച്ചി: പ്രതിദിന കൊവിഡ് വ്യാപനത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഉത്സവസീസൺ ആയതിനാൽ ആശ്വാസത്തിന് വകയില്ലെന്നാണ് സൂചന.
1353 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പത്തിന് താഴെയായിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവർ 1329 പേർക്കും സമ്പർക്കവ്യാപനമാണെന്നതാണ് കൂടുതൽ ആശങ്കയുളവാക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 4 പേർക്കും 5 ആരോഗ്യപ്രവർത്തകർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു.
കളമശേരി (56), തൃക്കാക്കര (51), കിഴക്കമ്പലം (50) എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം 50 നുമുകളിലാണ്. പ്രതിദിന പോസിറ്റിവ് കേസുകൾ 1000ന് മുകളിലുള്ള ജില്ലയെന്ന നിലയിൽ ഉത്സവകാലത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ............................9.88
ഇന്നലെ രോഗമുക്തിനേടിയവർ.................... 2289
പുതുതായി നിരീക്ഷണത്തിലായവർ ............. 2445
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ ...... 39214
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |