കൊച്ചി: സർക്കാർ ആശുപത്രികളിൽ കൊവിഡനന്തര ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള സർക്കാർ ഉത്തരവ് ജനദ്രോഹമായതിനാൽ പിൻവലിക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻസ് കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.ആർ. പന്മനാഭൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ അബ്ദുൾ ഗഫൂർ ഹാജി,ജോയി പ്ലാതോട്ടം, കുമ്പളം രവി, കെ.എസ്. ദിലീപ് കുമാർ, അയൂബ് മേലേടത്ത്, കൽപ്പറ്റ പുഷ്പലത, മൈക്കിൾ കടമാട്ട്, തോമസ് വി. സഖറിയ, ഏലൂർ ഗോപിനാഥ്, പീഠികക്കണ്ടി മുരളീകുമാർ, പി.എസ്. ചന്ദ്രശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |