മുളന്തുരുത്തി: തലയോലപ്പറമ്പ് കെ.ആർ.നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. അനിൽകുമാർ, യു.എസ് പ്രസന്നൻ, വി.കെ. രഘുവരൻ, ധന്യ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സമൂഹപ്രാർത്ഥന, പായസ വിതരണം എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |