കൊച്ചി: കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റൈ ആഭിമുഖ്യത്തിൽ നടത്തുന്ന യംഗ് വാരിയർ മൂവ്മെന്റിന്റെ ഭാഗമായ യംഗ് വാരിയർ നെക്സ്റ്റ് ആരംഭിച്ചു. ഐക്യരാഷ്ട്രസഭാ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. പഠന, നൈപുണ്യ പരിശീലന രംഗത്തെ പ്രതിസന്ധികളെ മറികടക്കുന്നതിനു കർമ്മപദ്ധതി എന്നതാണ് ലക്ഷ്യം. ഒരു വർഷം നീളുന്ന പദ്ധതി 14 നും 24 നും ഇടയിൽ പ്രായമുള്ള യുവജനങ്ങളെ ലക്ഷ്യമിട്ടാണ്.വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കുക, അവശ്യവസ്തുക്കൾ എത്തിച്ചു നൽകുക, കൗൺസലിംഗ് നൽകുക, വാക്സിനേഷൻ സംശയനിവാരണം എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. പദ്ധതിയുടെ ഭാഗമാകാൻ YWNXT എന്ന് 9650414141 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് സന്ദേശം അയക്കുക. വിവരങ്ങൾക്ക്: www.yuwaah.org/youngwarrior.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |