കളമശേരി: കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പ് നടത്തുന്ന എം.ടെക് (കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ച്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഗേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി രണ്ടാമത് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 31-ന് രാവിലെ 10 ന് നടത്തുന്നു. 25 ന് തീയതി നടന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും 31 ന് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 31-ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 0484-2862580.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |