കൊച്ചി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ച ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. മൂന്ന് വർഷത്തേക്കാണ് നിയമനം.
ഇന്നലെ രാവിലെ 9.15നാണ് ബെഹ്റ ചുമതലയേറ്റത്. കെ.എം.ആർ.എല്ലിന്റെ ആറാമത്തെ എം.ഡിയാണ്. കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലുമായി 36 വർഷം സേവനമനുഷ്ഠിച്ച ബെഹ്റ കഴിഞ്ഞ ജൂൺ 30നാണ് വിരമിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ അൽകേഷ് കുമാർ ശർമ്മ സ്ഥാനമൊഴിഞ്ഞതിന് ശേഷം കൊച്ചി മെട്രോക്ക് സ്ഥിരം എം.ഡി ഇല്ലായിരുന്നു. ഗതാഗത സെക്രട്ടറിയായ കെ.ആർ. ജ്യോതിലാലിന് അധിക ചുമതലയായാണ് കെ.എം.ആർ.എൽ എം.ഡി സ്ഥാനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |