കൊച്ചി: അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം ആഗോളതലത്തിൽ യു.എസിന്റെ കാര്യപ്രാപ്തിയെക്കുറിച്ചുള്ള ധാരണ മാറ്റിയെന്ന് മുൻ ഇന്ത്യൻ സ്ഥാനപതി ടി.പി. ശ്രീനിവാസൻ പറഞ്ഞു. യു.എസിന്റേത് തന്ത്രപരമായ പിഴവുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ്. പിന്മാറ്റം : പ്രത്യാഘാതങ്ങളും മുമ്പിലുള്ള വഴികളും' എന്ന വിഷയത്തിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ.) സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ കാര്യം തെറ്റായ രീതിയിലാണ് നടപ്പിലാക്കിയത്. ഇന്ത്യ താലിബാനുമായി മുൻകരുതലോടെയുള്ള സംഭാഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. സി.പി.പി.ആറിലെ ഗവേഷണ പങ്കാളി ഡോ. ഷെല്ലി ജോണി വെബിനാർ നിയന്ത്രിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |