കളമശേരി: ഇന്ത്യൻ സൊസൈറ്റി ഫോർ പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ പുരസ്കാരത്തിന് കുസാറ്റ് പ്രോ-വൈസ് ചാൻസലറും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം സീനിയർ പ്രൊഫസറുമായ ഡോ. പി.ജി. ശങ്കരനെ തിരഞ്ഞെടുത്തു. സെപ്തംബർ 10ന് ഓൺലൈനായി സംഘടിപ്പിക്കുന്ന ഐ.എസ്.പി.എസിന്റെ 40 -ാമത് വാർഷിക സമ്മേളനത്തിൽ പുരസ്കാരം നൽകും. സി.എസ്.ഐ.ആർ.-എസ്.ആർ.എഫ്, ഡി.എസ്.ടി., ബോയ്സ്കാസ്റ്റ് ഫെല്ലോ, നെതർലന്റ്സിലെ ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം യു.എസ് ആസ്ഥാനമായ ഇന്റർനാഷണൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷന്റെ 2010-ലെ യുവ ഗവേഷകനുള്ള പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. നൂറ്റിയറുപതോളം ഗവേഷണ പ്രബന്ധങ്ങളും എൺപതോളം കോൺഫറൻസ് പ്രബന്ധങ്ങളും മൂന്ന് പുസ്തകങ്ങളും ടെക്നിക്കൽ റിപ്പോർട്ടുകളുമടക്കം നിരവധി പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |