തൃക്കാക്കര: 2020-21അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ടി.ടി.സി, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്കുപ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ കുറഞ്ഞത് 6 ബി, 4 സി ഗ്രേഡുകൾ ലഭിച്ചവർ, (സി,സി + ഗ്രേഡുകളുടെ ആകെ എണ്ണം 4 ഇൽ കൂടരുത് ) പ്ലസ് ടു, വി.എച്ച്.എസ്.സി എന്നിവയിൽ കുറഞ്ഞത് 4 ബി, 2 സി (സി, സി + ഗ്രേഡുകൾ രണ്ടിൽ കൂടരുത് ) ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ പരീക്ഷകളിൽ 60% അധികം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. E-grantz3.0 എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |