SignIn
Kerala Kaumudi Online
Friday, 26 April 2024 6.39 PM IST

35 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം

self-govt

കൊച്ചി: ജില്ലയിലെ 35 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്പിൽ ഓവർ ഉൾപ്പെടുത്തി പരിഷ്‌കരിച്ച 2021- 22 വാർഷിക പദ്ധതികൾക്ക് ആസൂത്രണ സമിതി ( ഡി.പി.സി )യോഗം അംഗീകാരം നൽകി.ഇതോടെ പദ്ധതി പരിഷ്‌കരണത്തിന് സർക്കാർ നിർദ്ദേശിച്ച അവസാന തീയതിയായ സെപ്തംബർ പത്തിനുള്ളിൽ ജില്ലയിലെ 110 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിഷ്‌കരിച്ച സാമ്പത്തിക വാർഷിക പദ്ധതികൾക്ക് അംഗീകാരമായി .

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന-പി.എം.കെ.എസ്.വൈ ( നീർത്തട ഘടകം ) പദ്ധതിയിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ 55.94 ലക്ഷം രൂപയുടെ 9 പ്രവൃത്തികൾ ഉൾപ്പെടുന്ന പുതുക്കിയ ഡി.പി.ആറിനും യോഗം അംഗീകാരം നൽകി.

കൊച്ചി കോർപ്പറേഷന്റെ 2021 -22 വർഷത്തെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 20,44,49,869 രൂപയുടെ ആക്ഷൻ പ്ലാൻ , സപ്ളിമെന്ററി ആക്ഷൻ പ്ളാൻ,ലേബർ ബഡ്ജറ്റ് എന്നിവയ്ക്കും യോഗം അംഗീകാരം നൽകി.

ജില്ല ആസൂത്രണ സമിതി യോഗം സമിതി ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ജില്ല പ്ളാനിംഗ് ഓഫീസർ എം.പി.അനിൽകുമാർ, ഉദ്യോഗസ്ഥർ, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PLANING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.