കൊച്ചി: സെപ്തംബർ 27 ലെ ഭാരത് ബന്ദ് വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ശിൽപ്പശാല തീരുമാനിച്ചു. പപ്പൻ ചേട്ടൻ സ്മാരകഹാളിൽ ചേർന്ന യോഗം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. ഷോപ്സ് യൂണിയൻ സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. പി. സജി സംഘടനാ വിപുലീകരണ രേഖ അവതരിപ്പിച്ചു. അഡ്വ: എസ്. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. വി. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. മേഴ്സി ജോർജ് സ്വാഗതവും നിതീഷ് ബോസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |