കൊച്ചി: കേരളകവിസമാജം പ്രസിഡന്റ് ആയി അഡ്വ. എം.കെ. ശശീന്ദ്രനെ തിരഞ്ഞെടുത്തു.
ഓൺലൈൻ യോഗത്തിൽ വൈസ് പ്രസിഡന്റ് അയ്മനം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 1891ൽ കോട്ടയത്ത് പിറവിയെടുത്ത കൂട്ടായ്മയാണ് കവിസമാജം. 1992ൽ കൊച്ചിയിൽ സുകുമാരൻ പൊറ്റക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കവിസമാജം പുന:സംഘടിപ്പിച്ചു. കലൂർ ലൂമൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിസിലും കലൂർ ആനന്ദ ചന്ദ്രോദയം സ്കൂളിലും (എ.സി.എസ്.സ്കൂൾ ) എല്ലാ രണ്ടാം ശനിയാഴ്ചകളിലും മുടങ്ങാതെ കവിയരങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6.30 മുതൽ ഓൺലൈനിൽ കവിസദസ് സമ്മേളിക്കുന്നുണ്ട്. പുതുതായി കവിത എഴുതി തുടങ്ങുന്നവർക്കുള്ള പരിശീലനക്കളരി കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |