കൊച്ചി: വസ്തു നികുതി അടയ്ക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ഒാൺലൈൻ വഴിയാക്കാൻ കൊച്ചി നഗരസഭ സമയ ബന്ധിതമായി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൈക്കോടതി. വസ്തു നികുതിയടയ്ക്കാൻ ഒാൺലൈൻ സംവിധാനം വേണമെന്നാവശ്യപ്പെട്ട് കലൂർ സ്വദേശി ജി. കൃഷ്ണകുമാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇക്കാര്യം പറഞ്ഞത്. വിശദീകരണത്തിന് സമയം വേണമെന്ന് നഗരസഭയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത് കണക്കിലെടുത്ത് ഹർജി ഒക്ടോബർ 20 ലേക്ക് മാറ്റി. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ സാങ്കേതിക മികവും കൊവിഡ് സാഹചര്യവും കണക്കിലെടുത്ത് ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ കഴിയണെമന്നും ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |