കളമശേരി: ഗവ. മെഡിക്കൽ കോളേജിൽ 9 കോടി രൂപയുടെ വിവിധ പദ്ധതികൾ നാളെ 3 ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സ്റ്റാഫ് ക്വാർട്ടേഴ്സ്, ഓക്സിസിജൻ ജനറേറ്റർ പ്ലാന്റ്, നവീകരിച്ച പേ വാർഡ്, സ്ട്രീറ്റ്ലൈറ്റ്, ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ, അഫേറിസിസ് മെഷീൻ, ഐ.സി.യു ആംബുലൻസ്, നവീകരിച്ച കാരുണ്യ ഫാർമസി എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |