കൊച്ചി: അന്തരിച്ച മുൻ മന്ത്രി ടി.എം.ജേക്കബിന്റെ എഴുപത്തിയൊന്നാം ജന്മദിനം കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വ്യാപകമായി ആചരിച്ചു. നല്ല രാഷട്രീയ നേതാവ്, നല്ല മന്ത്രി, മികച്ച നിയമസഭാ സാമാജികൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ജേക്കബെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച് ഹൈബി ഈഡൻ എം.പി പറഞ്ഞു. തേവര കോൺവെന്റിലെ അന്ദേവാസികൾക്ക് ഉച്ചഭക്ഷണം നൽകി. ജില്ലാ പ്രസിഡന്റ് ഇ.എം.മൈക്കിൾ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരയ രാജു പാണാലിക്കൻ, കെ.ജി. പുരുഷോത്തമൻ, റെജി ജോർജ്, ജില്ലാ നേതാക്കളായ ആന്റണി പാലക്കുഴി ഷാജി.എം.എ, സിസ്റ്റർ സീമ, സിസ്റ്റർ ബെറ്റി, സക്കറിയ മണവാളൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |