കൊച്ചി: ഉദയംപേരൂർ 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 94-ാം മഹാസമാധി 21ന് ആചരിക്കും. രാവിലെ 9ന് ആരംഭിക്കുന്ന ഉപവാസം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം പ്രസിഡന്റ് എൽ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വിജയ് ലാൽ നെടുങ്കണ്ടം സമാധിദിന സന്ദേശം നൽകും. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ ആലാപനം, പ്രാർത്ഥന എന്നിവയുണ്ടാകും. വൈകിട്ട് 3ന് മഹാസമാധി പൂജ. പരമാവധി 20 പേർ പങ്കെടുക്കുന്ന വിധത്തിലാണ് കുടുംബയൂണിറ്റുകളിൽ ചടങ്ങുകൾ സംഘടിപ്പിക്കുക. യൂണിറ്റാസ്ഥാനങ്ങളിലും പ്രധാന പ്രവർത്തന കേന്ദ്രങ്ങളിലും വൈകട്ട് ദീപക്കാഴ്ച ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |