കൊച്ചി: ഫീൽഡ് ഔട്ട് ബ്യൂറോ എറണാകുളവും പുന്നമൂട് പബ്ലിക് ലൈബ്രറിയും ചേർന്ന് നടത്തിയ സംസ്ഥാനതല ഓൺലൈൻ ഒളിമ്പിക്സ് പ്രശ്നോത്തരിയിൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർത്ഥിനി മാർത്താ മേരി ചാക്കോ ഒന്നാം സ്ഥാനം നേടി. ഭാരതീയ വിദ്യാഭവൻ വട്ടിയൂർക്കാവ് സ്കൂൾ വിദ്യാർത്ഥിനി ഗോപിക, ചെങ്ങന്നൂർ പണ്ടാനാട് എസ്.വി.എച്ച്.എസ്. സ്കൂളിലെ ശ്രീപ്രഭ എന്നിവർ രണ്ടാം സ്ഥാനവും, നെയ്യാറ്റിൻകര ചെങ്കൽ സായ് കൃഷ്ണ പബ്ലിക് സ്കൂളിലെ ആദിനാന്ദ് മൂന്നാം സ്ഥാനവും നേടി. സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റനും കോച്ചുമായ വി.പി.ഷാജി പ്രശ്നോത്തരി ഉദ്ഘാടനം ചെയ്തു. റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടർ ഡോ. നീതു സോന മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |