കൊച്ചി: ജില്ലയിൽ ഇന്നലെ 1,526 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,518 പേർ രോഗമുക്തരായി.1,491 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.ആമ്പല്ലൂർ, ആരക്കുഴ, എടവനക്കാട്, കുമ്പളം, കോട്ടപ്പടി തുടങ്ങി 30 ഇടങ്ങളിൽ അഞ്ചിൽ താഴെ രോഗം റിപ്പോർട്ട് ചെയ്തു.
ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 17,658 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3,228 ആദ്യ ഡോസും, 13,430 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 8,250 ഡോസും, 8,043 ഡോസ് കൊവാക്സിനും 365 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.ജില്ലയിൽ ഇതുവരെ 42,28,921 ഡോസ് വാക്സിനാണ് നൽകിയത്. 28,63,393 ആദ്യ ഡോസ് വാക്സിനും, 13,65,528 സെക്കന്റ് ഡോസ് വാക്സിനും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |