കൊച്ചി: ഹൃദയാരോഗ്യത്തിന് ദുശീലങ്ങൾ ഇല്ലാതിരുന്നാൽ മാത്രം പോര നല്ലശീലങ്ങൾ നിർബന്ധമായി ഉണ്ടാവുകയും വേണമെന്ന് ഹോക്കി താരം ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ് പറഞ്ഞു.
ആഗോള ഹൃദയദിനത്തോടനുബന്ധിച്ച 'കൊവിഡ് കാലത്തെ ഹൃദയാരോഗ്യം' എന്ന വിഷയത്തിൽ കൊച്ചി വി.പി.എസ്. ലേക്ക്ഷോർ ഹോസ്പിറ്റൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശീമാട്ടി സി.ഇ.ഒ. ബീനാ കണ്ണൻ, എ.ഡി.ജി.പി വിജയ് എസ്. സാഖറെ എന്നിവർ മുഖ്യാതിഥികളായി. ഐ.എം.എ. പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ മോഡറേറ്ററായി. ലേക്ക്ഷോറിലെ കാർഡിയോളജി വിഭാഗം തലവൻ ഡോ. ആനന്ദ് കുമാർ, ഇന്റർവെൻഷനൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ.സിബി ഐസക് വി.പി.എസ്. ലേക്ക്ഷോർ ഹോസ്പിറ്റൽ സി.ഇ.ഒ. എസ്.കെ. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |