SignIn
Kerala Kaumudi Online
Saturday, 27 April 2024 3.21 AM IST

മണിയൊച്ച കേൾക്കാൻ ദിവസങ്ങൾ മാത്രം

school

കൊച്ചി: കൊവിഡ് മൂലം രണ്ടു വർഷത്തിലേറെയായി അടച്ചിട്ട സ്‌കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി എറണാകുളം ഗവ. ഗേൾസ് സ്‌കൂൾ. ജില്ലയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന, പാഠ്യ- പാഠ്യേതര വിഭാഗങ്ങളിൽ മികവ് പുലർത്തുന്ന സ്‌കൂളാണിത്. എട്ടു വർഷമായി എസ്.എസ്.എൽ.സിക്ക് 100മേനിയാണിവിടെ.


ഒരുക്കങ്ങൾ
ശുചീകരണവും അറ്റകുറ്റപ്പണികളും പെയിന്റിംഗും ഇലക്ട്രിക് ജോലികളുമുൾപ്പെടെ പൂർത്തിയാക്കി. ക്ലാസ് മുറികളെല്ലാം അണുനശീകരണം നടത്തിയിട്ടുണ്ട്.

വാക്‌സിനേഷൻ
ജീവനക്കാരിൽ 95ശതമാനത്തിലേറെപ്പേരും രണ്ട് ഡോസ് വാക്‌സിനെടുത്തു. സ്‌കൂൾ തുറക്കുമ്പോഴേക്ക് ബാക്കിയുള്ളവരുടെ വാക്‌സിനേഷനും പൂർത്തിയാകും.

വാഹനം പ്രതിസന്ധി
മൂന്ന് ബസുകളാണ് സ്‌കൂളിലുള്ളത്. വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കുന്നുമുണ്ട്. ഓടാതെ കിടന്നതിനാൽ ഫിറ്റ്‌നസ് പ്രശ്‌നമാണ്. ഇൻഷ്വറൻസ് തുക ഉൾപ്പെടെ അടയ്ക്കണം. ഇതിനെല്ലാം കൂടി മൂന്ന് ലക്ഷം രൂപയിലേറെ വേണം.


കെ.എസ്.ആർ.ടി.സിയുടെ സഹായം തേടി
വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിന് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

ആശങ്ക
താഴ്ന്ന ക്ലാസുകളിലെ വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് അയക്കുന്നതിൽ ചില രക്ഷിതാക്കൾ ആശങ്കയറിയിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഹയർ സെക്കൻഡറിക്കാരുടെ രക്ഷിതാക്കളിലേറെയും കുട്ടികളെ സ്‌കൂളിലേക്ക് വിടണം എന്നാഗ്രഹിക്കുന്നവരാണ്. പകുതി കുട്ടികളാണ് ഓരോ ക്ലാസിലും എത്തുക. ബാക്കിയുള്ളവർക്ക് ഓൺലൈൻ ക്ലാസാണ്. റൊട്ടേഷൻ അടിസ്ഥാനത്തിലാണിത്‌.

ഔദ്യോഗിക നിർദേശം ലഭിച്ചില്ല
ക്ലാസുകൾ എങ്ങനെയൊക്കെ ആകണം എന്നത് സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങൾ ലഭിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ വിളിക്കുന്ന യോഗം വരെ കാത്തിരിക്കേണ്ടി വരും.

ആകെ അദ്ധ്യാപകർ- 68

കുട്ടികൾ

●പ്രീ പ്രൈമറി- 59

●എൽ.പി- 183

●യു.പി- 190

●എച്ച്.എസ്- 335

●എച്ച്.എസ്.എസ്- 390 (പ്ലസ് ടു മാത്രം)

എസ്.എസ്.എൽ.സി 2020-21

●വിജയം- 100%

●കുട്ടികൾ- 143

●മുഴുവൻ എ പ്ലസ്- 44 പേർക്ക്

●9 എ പ്ലസ്- 19 പേർക്ക്

ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഔദ്യോഗിക ഉത്തരവിനും നിർദേശങ്ങൾക്കുമായി കാത്തിരിക്കുകയാണ്.
ലതിക പണിക്കർ,ഹെഡ്മിസ്ട്രസ്


എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. പ്ലസ് വൺ അഡ്മിഷൻ നടപടികളും പൂർത്തിയാകുന്നു. നിർദേശങ്ങൾ ലഭിച്ചാലുടൻ ക്ലാസ് തുടങ്ങാനാകും.
നളിന കുമാരി,പ്രിൻസിപ്പൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SCHOOLOPENING, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.