കൊച്ചി: സംസ്ഥാന സർക്കാരിന്റെ നോർക്ക വകുപ്പും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) ചേർന്ന് സംഘടിപ്പിക്കുന്ന ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് ഒക്ടോബർ 12ന് ഓൺലൈനിലും തിരുവനന്തപുരം ശങ്കരനാരായണൻ തമ്പി ഹാളിലുമായി നടക്കും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് പങ്കെടുക്കും.ജി.സി.സി രാജ്യങ്ങൾ, ജർമ്മനി, ജപ്പാൻ എന്നിവിടങ്ങളിലെ നയതന്ത്ര വിദഗ്ദ്ധർ, അംബാസിഡർമാർ, തൊഴിൽദാതാക്കൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ദ്ധർ, വിദേശകാര്യ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും. വിവരങ്ങൾക്ക്: 0484 4058041, 42, 09847198809.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |