SignIn
Kerala Kaumudi Online
Saturday, 27 April 2024 5.06 AM IST

നെടുമുടി വേണു അനുസ്മരണം

fg

കൊച്ചി: അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരാഞ്ജലിയർപ്പിച്ച് കൊച്ചിയിലെ സാംസ്കാരിക നായകർ. ചാവറ കൾച്ചറൽ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ മോഹൻ സ്മൃതിദീപം തെളിയിച്ചു. തിരക്കഥാകൃത്ത് ജോൺപോൾ, സംവിധായകൻ ലാൽജോസ്, ചാവറ ഡയറക്ടർ ഫാ. തോമസ് പുതുശേരി, കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ആർട്ടിസ്റ്റ് ടി.കലാധരൻ, ഫാ. അനിൽ ഫിലിപ്പ്, സി.ജി. രാജഗോപാൽ തുടങ്ങിയവർ അനുസ്മരണം നടത്തി.മൂന്നു ദിവസത്തെ നെടുമുടിവേണു ഫിലിം ഫെസ്റ്റിവലിനും ഇന്നലെ തുടക്കമായി. വിടപറയും മുമ്പേ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, കള്ളൻ പവിത്രൻ എന്നീ സിനിമകളാണു പ്രദർശിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NEDUMUDI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.