കൊച്ചി: ഇന്ത്യ സ്കിൽസ്- 2021 പ്രാദേശിക മത്സരങ്ങൾ ഒക്ടോബർ 20മുതൽ. സംസ്ഥാനതല മത്സരങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. മേഖലാ മത്സരങ്ങൾ അഞ്ച് സോണുകളിലായി നടക്കും. ഈ മത്സരങ്ങളിലെ വിജയികൾ ഡിസംബറിൽ നടക്കുന്ന ഇന്ത്യാ സ്കിൽസ് ദേശീയ മത്സരത്തിൽ പങ്കെടുക്കും. 2022ഒക്ടോബറിൽ ചൈനയിയിൽ നടക്കുന്ന വേൾഡ് സ്കിൽസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് സെക്ടറൽ മെന്റർമാരും പരിശീലകരും വ്യവസായ വിദഗ്ദ്ധരും നേതൃത്വം നൽകുന്ന മികച്ച പരിശീലനത്തിന് ഇന്ത്യാ സ്കിൽ മത്സരവിജയികൾക്ക് അവസരം ലഭിക്കും. 2019ൽ റഷ്യയിലെ കസാനിൽ നടന്ന വേൾഡ് സ്കിൽസിന്റെ മുൻപതിപ്പിൽ, ആഗോളപരിപാടിയിൽ പങ്കെടുത്ത 63 രാജ്യങ്ങളിൽ 13-ാം സ്ഥാനത്താണ് ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |