കളമശേരി: ഏലൂർ നഗരസഭയിലെ പാതാളം കവല മുതൽ പഴയ ആനവാതിൽ വരെ റോഡിൽ പാർക്കിംഗിന്റെ മറവിൽ അറവ് മാലിന്യങ്ങളും കോഴി വേസ്റ്റും ചാക്കുകളിൽ കൂട്ടിയിട്ടത് നഗരസഭയുടെ നേതൃത്വത്തിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു. പ്രദേശത്തെ പാർക്കിംഗ് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്. ചെയർമാൻ എ.ഡി. സുജിൽ, ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെറീഫ്, വാർഡ് കൗൺസിലർ അംബികാ ചന്ദ്രൻ , സെക്രട്ടറി പി.കെ.സുഭാഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. ബിജു, ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |