കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കവി എസ്.രമേശൻ നായരുടെ സ്മരണക്ക് സംഘടിപ്പിച്ച കവിതാ രചനാമത്സരത്തിൽ മാധവൻകുട്ടി ആറ്റഞ്ചേരി (വീണ്ടുമൊരു കിളിപ്പാട്ട് ) ഒന്നാം സമ്മാനം നേടി. മുക്ത വാര്യർ (മുറി പെൻസിൽ) രണ്ടും ഡോ. വി. സുജാത (ഭൂമി ചൊല്ലുന്നത് ) മൂന്നും സ്ഥാനങ്ങൾ നേടി. മാടമ്പ് കുഞ്ഞിക്കുട്ടൻ ചെറുകഥാ മത്സരത്തിൽ ഡോ. സി.കെ. ശാലിനി (നീല ശംഖുപുഷ്പങ്ങൾ), ആർ. ശ്യാംകൃഷ്ണ (പേപ്പട്ടി), റൂബി ജോർജ് (അണലിചൂര് ) എന്നിവർ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ അമൃത എസ്. നായർ (പേരറിയാത്തവർ ) മികച്ച കഥാകൃത്തായി. സമ്മാന്ൾ നവംബർ രണ്ടാം വാരത്തിൽ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |