കൊച്ചി: കനാലുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സാങ്കേതിക സഹകരണത്തിനും പഠനങ്ങൾക്കും കൊച്ചി വാട്ടർ മെട്രോയും എസ്.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടും ധാരണയായി. കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റയുടെ സാന്നിദ്ധ്യത്തിൽ എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ് പി. തേവന്നൂരും കൊച്ചി വാട്ടർ മെട്രോ ജനറൽ മാനേജർ രേഖാപ്രകാശുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
എസ്.സി.എം.എസിന്റെ ജലഗതാഗതം സംബന്ധിച്ചും മറ്റും പഠിക്കുന്ന പ്രത്യേക വിഭാഗവുമായാണ് കരാർ. ആറുമാസമാണ് കാലാവധി. വാട്ടർ മെട്രോയ്ക്ക് അനുബന്ധമായി കെ.എം.ആർ.എൽ വിഭാവനം ചെയ്ത പദ്ധതികൾ സംബന്ധിച്ച് പഠിച്ച് വേണ്ട നിർദേശങ്ങൾ നൽകുകയാണ് എസ്.സി.എം.എസ് ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |