കൊച്ചി: കോണത്തുപുഴ സംരക്ഷിക്കുക, നടക്കാവ് - മുളന്തുരുത്തി റോഡിലെയും കണ്ടനാട് - ഉദയംപേരൂർ റോഡിലെയും മാലിന്യപ്രശ്നം പരിഹരിക്കാൻ നിരീക്ഷണകാമറ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുനയിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ ശയനപ്രദക്ഷിണസമരം നടത്തി.
നടക്കാവ് - മുളന്തുരുത്തി റോഡിൽ നടന്ന സമരം ജില്ലാ സെക്രട്ടറി കെ.ആർ. റനീഷ് ഉദ്ഘാടനം ചെയ്തു. എൻ.ആർ. യദുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ആൽവിൻ സേവ്യർ, ജില്ലാ എക്സിക്യുട്ടീവംഗം എം.ആർ സുർജിത്, നേതാക്കളായ പി.കെ ഷാജി, പി.എ. ദിനു, പ്രജിത് പ്രകാശൻ, രാഹുൽ, വിഷ്ണു കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |