പള്ളുരുത്തി: തുറമുഖ സുരക്ഷയൊരുക്കി കൊച്ചിയിൽ നവീന റഡാർ സംവിധാനവും കപ്പൽ നിയന്ത്രിത വെസൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും കേന്ദ്രഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണവാൾ ഉദ്ഘാടനം ചെയ്തു. തുറമുഖട്രസ്റ്റ് ഓഫീസങ്കണത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന അദ്ധ്യക്ഷത വഹിച്ചു. 5.8 കോടി രൂപയാണ് ചെലവ്. തുടർന്ന് കേന്ദ്രമന്ത്രിയും സംഘവും തുറമുഖ ട്രസ്റ്റിലെ വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്ര തുറമുഖവകുപ്പ് സെക്രട്ടറി സഞ്ജീവ് രഞ്ജൻ, അഡീഷണൽ സെക്രട്ടറി സഞ്ജയ് ബാന്ധോപാദ്ധ്യായ, തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ജോസഫ് ജെ.ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |